കഴിഞ്ഞ മാസം 1983 സിനിമ കണ്ടു.. നല്ല ഫിലിം ...നിവിന്‍ പൊളി യും കൂട്ടരും നന്നായി അഭിനയിച്ചു .. അബ്രിദ് ഷൈന്‍ ന്റ ഒരു നല്ല വര്‍ക്ക് .ഒരുപാടു ബഹളങ്ങള്‍ ഇല്ലാതെ ,,അതി വികാര പ്രകടനങ്ങള്‍ ഇല്ലാത്ത ,എന്നാല്‍ ഒരിക്കല്‍ പോലും വിരസത അനുഭവപ്പെടാത്ത ഒരു കൊച്ചു സിനിമ ..... സിനിമ എന്നെ കുട്ടിക്കലത്തെക്ക് കൂട്ടി കൊണ്ടുപോയി. ഒരുപാടു ഓര്‍മകള്‍ എന്നിലൂടെ മാറി മറഞ്ഞു ...സിനിമ കണ്ടു വീട്ടില്‍ എത്തിയപ്പോഴും പിന്നീടും അത് എന്നെ പിന്തുടര്‍ന്നു. സിനിമയിലെ പല രംഗങ്ങളും, മുഹൂര്‍ത്തങ്ങളും എനിക്കു പരിചയമുള്ളതായി തോന്നി. കഥാപാത്രങ്ങളും അവരുടെ ക്രിക്കട്റ്റ് ഭ്രാന്തും..എന്തും സഹിച്ച്ചും കളിയെ സ്നേഹിച്ച ഒരു കാലഘട്ടത്തിലേയ്ക്ക് എന്നെ കൊണ്ടുപോയി ..
എങ്ങിനെയാണ് ക്രിക്കറ്റ് എന്നില്‍ വന്നത് എനിക്ക് വലിയ നിശ്ച്ച്യമില്ല ....ഒരു ക്രിക്കറ്റ് മാച്ച് പോലും കാണാതെ ക്രിക്കറ്റ് എന്നില്‍ ആവേശം ഉയര്‍ത്തിയത് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. കളിയില്‍ എല്ലാം മറന്ന് പഠിത്തം പോലും മാറ്റിവച്ച് ആറാടിയ കാലം.വീടിന്റെ മുന്‍പില്‍ മടല്‍ ബാറ്റും വടി സ്റ്റമ്പും കൊണ്ട് തുടങ്ങി . കളിക്കാര്‍ കൂട്ടുകാര്‍ തന്നെ ആയിരുന്നു. അജിയും,സുനിലും,ഷാജിലും,ജയനും,വസന്തനും, എന്‍ ആറും, സജീവനും ...പിന്നീട് ഉമേശനും ചേര്‍ന്നു. ഒരു കുഗ്രാമത്തില്‍ അങ്ങിനെ ആദ്യമായി ക്രിക്കറ്റ് മറ്റു കളികളെ മാറ്റി നിര്‍ത്തി. കുട്ട്ടിയും കോലും , പമ്പരം , ഗോലി കളി എന്നിവ ക്രിക്കറ്റിനു വഴി മാറി കൊടുത്ത കാലങ്ങള്‍...പിന്നീടുള്ള എന്റെ ജീവിതത്തില്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്ത മുഹൂര്‍ത്തങ്ങളും, വഴിത്തിരിവുകളും ഇല്ലെന്നു പറയാം..പലപ്പോഴും പലതിനെയും ത്യചിച്ച് .അല്ലെങ്കില്‍ പിന്നീടെക്കു മാറ്റിവക്കപ്പെട്ടു.. അത്രയും ആയിരുന്നു ക്രിക്കറ്റും ഞാനും തമ്മിലുള്ള ബന്ധം...
No comments:
Post a Comment