Sunday, June 22, 2014

ക്രിക്കറ്റും ജീവിതവും

  കഴിഞ്ഞ മാസം  1983  സിനിമ കണ്ടു.. നല്ല ഫിലിം ...നിവിന്‍ പൊളി യും  കൂട്ടരും നന്നായി അഭിനയിച്ചു .. അബ്രിദ്  ഷൈന്‍ ന്റ ഒരു നല്ല വര്‍ക്ക് .ഒരുപാടു ബഹളങ്ങള്‍ ഇല്ലാതെ ,,അതി വികാര പ്രകടനങ്ങള്‍ ഇല്ലാത്ത ,എന്നാല്‍ ഒരിക്കല്‍ പോലും വിരസത അനുഭവപ്പെടാത്ത ഒരു കൊച്ചു സിനിമ .....  സിനിമ എന്നെ   കുട്ടിക്കലത്തെക്ക്  കൂട്ടി കൊണ്ടുപോയി. ഒരുപാടു ഓര്‍മകള്‍ എന്നിലൂടെ മാറി മറഞ്ഞു ...സിനിമ കണ്ടു വീട്ടില്‍ എത്തിയപ്പോഴും  പിന്നീടും അത് എന്നെ പിന്തുടര്‍ന്നു. സിനിമയിലെ പല രംഗങ്ങളും, മുഹൂര്‍ത്തങ്ങളും  എനിക്കു പരിചയമുള്ളതായി തോന്നി. കഥാപാത്രങ്ങളും അവരുടെ ക്രിക്കട്റ്റ് ഭ്രാന്തും..എന്തും സഹിച്ച്ചും കളിയെ സ്നേഹിച്ച ഒരു കാലഘട്ടത്തിലേയ്ക്ക് എന്നെ കൊണ്ടുപോയി ..
              
             എങ്ങിനെയാണ്  ക്രിക്കറ്റ് എന്നില്‍ വന്നത്  എനിക്ക് വലിയ നിശ്ച്ച്യമില്ല ....ഒരു ക്രിക്കറ്റ് മാച്ച് പോലും കാണാതെ ക്രിക്കറ്റ് എന്നില്‍ ആവേശം ഉയര്‍ത്തിയത്  ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. കളിയില്‍ എല്ലാം മറന്ന്  പഠിത്തം പോലും മാറ്റിവച്ച്  ആറാടിയ കാലം.വീടിന്റെ മുന്‍പില്‍ മടല്‍ ബാറ്റും വടി സ്റ്റമ്പും കൊണ്ട് തുടങ്ങി . കളിക്കാര്‍ കൂട്ടുകാര്‍ തന്നെ ആയിരുന്നു. അജിയും,സുനിലും,ഷാജിലും,ജയനും,വസന്തനും, എന്‍ ആറും, സജീവനും ...പിന്നീട് ഉമേശനും ചേര്‍ന്നു. ഒരു കുഗ്രാമത്തില്‍ അങ്ങിനെ ആദ്യമായി ക്രിക്കറ്റ് മറ്റു കളികളെ  മാറ്റി നിര്‍ത്തി. കുട്ട്ടിയും കോലും , പമ്പരം , ഗോലി കളി എന്നിവ  ക്രിക്കറ്റിനു വഴി മാറി കൊടുത്ത കാലങ്ങള്‍...പിന്നീടുള്ള എന്റെ ജീവിതത്തില്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്ത മുഹൂര്‍ത്തങ്ങളും, വഴിത്തിരിവുകളും ഇല്ലെന്നു പറയാം..പലപ്പോഴും പലതിനെയും ത്യചിച്ച് .അല്ലെങ്കില്‍ പിന്നീടെക്കു മാറ്റിവക്കപ്പെട്ടു.. അത്രയും ആയിരുന്നു ക്രിക്കറ്റും ഞാനും തമ്മിലുള്ള  ബന്ധം...

Thursday, June 19, 2014

ഓർമയിലെ ഒരു മഴക്കാലം


 മഴയെ സ്നേഹിച്ചു  തുടങ്ങിയന്നനെന്നു  ഒര്മയില്ല .
 സ്നേഹമാണ് മഴ , മധുരസ്വപ്നങ്ങളുടെ
കാത്തിരിപ്പിന്റെ അടയാളമാണ് .
മഴയേ നിന്നെ  ഞാൻ പ്രണയിച്ചിരുന്നു ..
എല്ലാ മഴക്കാലത്തു നീ വരും എന്ന്   കാത്തിരുന്നു ..
ഒന്നും മിണ്ടാതെ കടന്നു പോകും നീ .... ..
പല മഴക്കാലങ്ങള്‍ കടന്നു പോയെങ്കിലും....
ഒരിക്കൽ എന്നെങ്കിലും  വരുമെന്ന് ആഗ്രഹിച്ചു .. ..
കുഞ്ഞു കുഞ്ഞു മേഘങ്ങളില്‍ ഒളിച്ചിരുന്നു  ..
 എന്നെ നീ  കുളിരണിയിക്കുമെന്ന് ..
ഞാന്‍  മഴക്കാലങ്ങളില്‍  ആഗ്രഹിച്ചു..

എന്റെ കാത്തു നിന്ന ഏകാന്ത ദിനങ്ങളിലേക്ക് ..
ഒരു തണുത്ത കാറ്റിന്റെ അകമ്പടിയോടെ .
ഓര്‍ക്കാപ്പുറത്ത്നി നച്ചിരിക്കാതെ .വേനലിലില്‍
തന്നെ നീ വന്നു  തുടരെ തുടരെ തുള്ളിയായി .
ചാറ്റല്‍ മഴയായി  വേനല്‍ മഴയായി പിന്നെ
മഴക്കാല സുന്ദരിയായി  നീ എന്നിൽ  ചൊരിഞ്ഞു..

പതുക്കെ പതുക്കെ നീ എന്നില്‍ മധുരമായ് പെയ്തിറങ്ങി,
ഞാനും നീയും  ഒന്നായി ആടിത്തിമര്‍ത്ത ദിനങ്ങള്‍ .
ഊണിലും ഉറക്കത്തിലും സ്വപ്നത്ത്ത്തിലും
നീ എന്നോടൊപ്പം കൂടി..മതിമറന്ന ദിനങ്ങള്‍ ..

ഉറങ്ങുമ്പോള്‍ നിന്നെ ധ്യാനിച്ചു ..മിക്ക ദിനങ്ങളിലും
ഉണര്‍ത്തുന്നതും നിന്റെ  മണികിലുക്കം  കേട്ടായിരുന്നു..
നിന്നില്‍ കുളിർന്ന  ദിനരാത്രങ്ങള്‍ ,നിന്‍റെ സ്വരത്ത്തില്‍
മുഴുകിയ  യാത്രകള്‍ ,  നമ്മള്‍ ആനന്ദ സ്വര്‍ഗത്തില്‍ ആറാടി .
നീ  വൈകുന്ന   ദിനങ്ങളില്‍ ഞാന്‍ അസ്വസ്ഥനായി ..
എങ്കിലും വൈകാതെ  നീ വന്നു എന്നില്‍ ആശ്വാസ മഴ പൂകി ..

മഴക്കാലം ഒരിക്കലും മാറില്ലെന്ന് ഞാന്‍ കരുതി..
മഞ്ഞു കാലത്തില്‍ നീ തുഷാരമായി വന്നെന്നെ
ആശ്വസിപ്പിച്ച്ച്ചു ..പതുക്കെ പതുക്കെ വീണ്ടും ഒരു
തണുത്ത  കാറ്റിന്റെ അകമ്പടിയോടെ എന്റെ മഴ
 എന്നില്‍ നിന്നകലുകയായിരുന്നു .നീ വീഴ്യ്തി
അപ്രത്യക്ഷമാക്കിയ മഴത്തുള്ളിപോല്‍ മറയുകയായി ...
വീണ്ടും ഏതെങ്കിലും ഒരു മഴക്കാലത്ത്   നീ  
വരും  എന്ന പ്രതീക്ഷയോടെ.....
.